കൊ​ല്ല​പ്പെ​ട്ട പാ​പ്പ​ച്ച​ൻ

പാപ്പച്ചൻ കൊലക്കേസ്​; ഇന്ന് കുറ്റപത്രം​ സമർപ്പിക്കും

കൊ​ല്ലം: ബി.​എ​സ്.​എ​ൻ.​എ​ൽ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യ ആ​ശ്രാ​മം കൈ​ര​ളി ന​ഗ​ർ കു​ളി​ർ​മ​യി​ൽ സി. ​പാ​പ്പ​ച്ച​നെ (82) സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ ​ശേ​ഷം കാ​ർ ഇ​ടി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റ​പ​ത്രം ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും.

കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ലാ​യി 90 ദി​വ​സം പൂ​ർ​ത്തി​യാ​കു​ന്ന ദി​വ​സ​മാ​ണ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ നി​ല​വി​ൽ ജ​യി​ലി​ലു​ള്ള നാ​ല്​ പ്ര​തി​ക​ളും ക​സ്റ്റ​ഡി​യി​ൽ തു​ട​ർ​ന്ന്​ ത​ന്നെ വി​ചാ​ര​ണ നേ​രി​ടു​മെ​ന്നും പൊ​ലീ​സ്​ ഉ​റ​പ്പാ​ക്കി. ​ക​ഴി​ഞ്ഞ മേ​യ്​ 23നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ആ​ശ്രാ​മ​ത്ത്​ വെ​ച്ച്​ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച പാ​പ്പ​ച്ച​നെ കാ​റി​ടി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ദ്യം അ​പ​ക​ട​മ​ര​ണ​മെ​ന്ന്​ ക​രു​തി​യ​ത്​ കൊ​ല്ലം ഈ​സ്റ്റ്​ പൊ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക്വ​ട്ടേ​ഷ​ൻ കൊ​ല​പാ​ത​ക​മാ​ണെ​ന്ന്​ തെ​ളി​യു​ക​യാ​യി​രു​ന്നു. പി​താ​വി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച്​ പാ​പ്പ​ച്ച​ന്‍റെ മ​ക​ൾ​ക്ക്​ സം​ശ​യം തോ​ന്നി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​ണ്​ കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. ആ​ഗ​സ്റ്റ്​ എ​ട്ടി​നാ​ണ്​ പ്ര​തി​ക​ളെ ഈ​സ്റ്റ്​ എ​സ്.​എ​ച്ച്.​ഒ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ അ​റ​സ്റ്റ്​​ചെ​യ്ത​ത്.

ക്വ​​ട്ടേ​​ഷ​​ൻ ഏ​​റ്റെ​​ടു​​ത്ത കൊ​​ല്ലം പോ​​ള​​യ​​ത്തോ​​ട്​ അ​​നി​​മോ​​ൻ മ​​ൻ​​സി​​ലി​​ൽ അ​​നി​​മോ​​ൻ (44), സ​​ഹാ​​യി ക​​ട​​പ്പാ​​ക്ക​​ട ശ​​​ങ്കേ​​ഴ്സ്​ ആ​​ശു​​പ​​ത്രി​​ക്ക്​ സ​​മീ​​പം ശാ​​സ്​​​ത്രി ന​​ഗ​​റി​​ൽ വ​​യ​​ലി​​ൽ പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ മാ​​ഹി​​ൻ (47),​ ക്വ​​ട്ടേ​​ഷ​​ൻ ന​​ൽ​​കി​​യ കൊ​​ല്ലം ഓ​​ല​​യി​​ൽ മു​​ത്തൂ​​റ്റ്​ മി​​നി നി​​ധി ലി​​മി​​റ്റ​​ഡ്​ മാ​​നേ​​ജ​​റാ​യി​രു​ന്ന സ​​രി​​ത (45), മു​​ത്തൂ​​റ്റ്​ മി​​നി നി​​ധി ലി​​മി​​റ്റ​​ഡ്​ എ​​ക്സി​​ക്യൂ​​ട്ടി​​വാ​യി​രു​ന്ന​ മ​​രു​​ത്ത​​ടി വാ​​സു​​പ്പി​​ള്ള ജ​​ങ്​​​ഷ​​നി​​ൽ കെ.​​പി. അ​​നൂ​​പ് (37), കാ​​ർ ന​​ൽ​​കി​​യ പോ​​ള​​യ​​ത്തോ​​ട്​ ശാ​​ന്തി ന​​ഗ​​ർ കോ​​ള​​നി​​യി​​ൽ സ​​ൽ​​മ മ​​ൻ​​സി​​ലി​​ൽ ഹാ​​ഷി​​ഫ് (27) എ​​ന്നി​​വ​രാ​ണ്​ കേ​സി​ൽ ഒ​ന്ന്​ മു​ത​ൽ അ​ഞ്ച്​ വ​രെ പ്ര​തി​ക​ളാ​യി അ​റ​സ്റ്റി​ലാ​യ​ത്. ഇ​തി​ൽ ഹാ​ഷി​ഫ്​ ഒ​ഴി​കെ ബാ​ക്കി​യെ​ല്ലാ​വ​രും നി​ല​വി​ൽ ജ​യി​ലി​ലാ​ണ്.

തി​ങ്ക​ളാ​ഴ്ച​യും ര​ണ്ട്​ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. ഒ​ന്നാം​പ്ര​തി അ​നി​മോ​ന്‍റെ​യും ര​ണ്ടാം​പ്ര​തി മാ​ഹി​ന്‍റെ​യും ജാ​മ്യാ​പേ​ക്ഷ​യാ​ണ്​ ത​ള്ളി​യ​ത്. സ​രി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.

നാ​ലാം​പ്ര​തി കെ.​പി. അ​നൂ​പി​നെ പൊ​ലീ​സ്​ മാ​പ്പു​സാ​ക്ഷി​യാ​ക്കി. ഇ​തി​നു​ള്ള ന​ട​പ​ടി പൂ​ർ​ത്തി​യാ​യി. മ​ജി​സ്​​ട്രേ​റ്റി​ന്​ മു​ന്നി​ൽ ഇ​യാ​ളു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. ​അ​ഞ്ചാം പ്ര​തി ഹാ​ഷി​ഫി​ന്​ കോ​ട​തി നേ​ര​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. നി​ക്ഷേ​പ​ത്തി​ന്​ തു​ക സ്വീ​ക​രി​ച്ച്​ 50 ല​ക്ഷ​ത്തോ​ളം രൂ​പ പാ​പ്പ​ച്ച​നി​ൽ​നി​ന്ന്​ സ​രി​ത​യും കെ.​പി. അ​നൂ​പും ചേ​ർ​ന്ന്​ ത​ട്ടി​യെ​ടു​ക്കു​ക​യും സം​ശ​യം തോ​ന്നി പാ​പ്പ​ച്ച​ൻ ചോ​ദ്യ​മു​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ കേ​സ്.

അ​പ​ക​ടം ന​ട​ന്ന ആ​ശ്രാ​മ​​ത്തെ സി.​സി.​ടി. വി ​ദൃ​ശ്യ​ങ്ങ​ൾ, ബാ​ങ്ക്​ ഇ​ട​പാ​ടു​ക​ൾ, ഫോ​ൺ സം​ഭാ​ഷ​ണ രേ​ഖ​ക​ൾ, വി​വി​ധ ശാ​സ്​​ത്രീ​യ തെ​ളി​വു​ക​ൾ കൂ​ടാ​തെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ, പാ​പ്പ​ച്ച​ന്‍റെ ബ​ന്ധു​ക്ക​ൾ, പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ, സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തി​ന്​ സ​മീ​പ​ത്തെ താ​മ​സ​ക്കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി​ക​ളും കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Pappachan murder case; The charge sheet will be submitted today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.