മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്: പ്രതി പിടിയിൽ

കോവളം: വെള്ളാറിൽ മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ സ്ഥാപനത്തിൽനിന്ന് 35,000 രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ. പൂവാർ ഇലിപ്പതോപ്പ് നൂഹു മൻസിലിൽ മുഹമ്മദ് പാതിഷയെയാണ് (39) തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ആഗസ്റ്റ് 24ന് വെള്ളാറിന് സമീപത്തെ സ്വകാര്യ സ്വർണപണമിടപാട് സ്ഥാപനത്തിലാണ് മുക്കുപണ്ടം പണയം വെച്ചത്. അടുത്ത വീട്ടിലെ മരണവുമായി ബന്ധപ്പെട്ടാണ് പണയം വെക്കുന്നതെന്ന് ജീവനക്കാരോട് പറഞ്ഞ് ഒന്നര പവൻ തൂക്കമുള്ള മാല പണയം വെച്ചാണ് 35000 രൂപ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

സ്ഥാപന ഉടമ എത്തി മാല പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് തിരുവല്ലം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പൂവാർ ഭാഗത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

തിരുവല്ലം എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്.ഐമാരായ സതീഷ്, കെ.ആർ. അനൂപ്, മനോഹരൻ, എ.എസ്.ഐ ഗിരീഷ് ചന്ദ്രൻ, സി.പി.ഒ ഷിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Pawn fraud-Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.