രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി: ഫിസിയോതെറപിസ്റ്റിനെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്: ചികിത്സക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഫിയോതെറപിസ്റ്റിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. തിരുവനന്തപുരത്തുനിന്ന് ഈയിടെ കോഴിക്കോട്ടെക്ക് സ്ഥലംമാറിയെത്തിയ മഹേന്ദ്രൻ നായർക്കെതിരെയാണ് പരാതി.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഹേന്ദ്രൻ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം. ഒരുമാസത്തോളമായി പെൺകുട്ടിക്ക് വനിതാ ഫിസിയോതെറാഫപിസ്റ്റാണ് ചികിത്സ നൽകിരുന്നത്. എന്നാൽ, ബുധനാഴ്ച ഇവരുടെ അഭാവത്തിൽ മഹേന്ദ്രൻ ചികിത്സ നൽകുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് പരാതി. പെൺകുട്ടി നൽകിയ പരാതി ആശുപത്രി അധികൃതർ പൊലീസിന് കൈമാറുകയായിരുന്നു.

Tags:    
News Summary - Physiotherapist suspended for trying to molest patient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.