ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സംഗീതാധ്യാപകന് 29 വർഷം തടവും 4.5 ലക്ഷം പിഴയും. പിയാനോ അധ്യാപകനായ എളവള്ളി ചിറ്റാട്ടുകര വടക്കേത്തറ വീട്ടിൽ ജോഷി വർഗീസിനെയാണ് (56) ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷ വിധിച്ചത്.
26 വർഷം കഠിന തടവും മൂന്ന് വർഷം വെറും തടവുമാണ് വിധിച്ചത്. പിഴ അടക്കാത്തപക്ഷം 18 മാസം കൂടി അധികതടവ് അനുഭവിക്കണം. കഴിഞ്ഞ വർഷം സെപ്റ്റംബർ 10 മുതൽ 24 വരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. പിയാനോ ക്ലാസ്സ് നടത്തുന്ന സ്ഥാപനത്തിൽ വച്ച് പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി. സി.പി.ഒമാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.