മി​സ്ബാ​ഹു​ൽ ഹ​ഖ്

വിദ്യാർഥിനിയുടെ ചിത്രം മോർഫ് ചെയ്ത് ഭീഷണി; യുവാവ് അറസ്റ്റിൽ

പാണ്ടിക്കാട്: പ്ലസ് വൺ വിദ്യാർഥിനിയുടെ ചിത്രം മോർഫ് ചെയ്ത് അർധനഗ്നമാക്കി പണമാവശ്യപ്പെട്ട കേസിൽ യുവാവിനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നല്ലളം സ്വദേശി മിൻഹാജ് മൻസിൽ മിസ്ബാഹുൽ ഹഖിനെയാണ് (21) സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. റഫീഖും സംഘവും അറസ്റ്റ് ചെയ്തത്.

പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ ചിത്രം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് ഡൗൺലോഡ് ചെയ്ത് മോർഫിങ്ങിലൂടെ മോശമാക്കി ചിത്രീകരിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയായിരുന്നു. തുടർന്ന് പണവും മറ്റും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. സൈബർ സെൽ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.പി.ഒമാരായ സന്ദീപ്, സുമേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Picture of the student Morphing and threatening; Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.