ഗോഹട്ടി: ആസാമിലെ കാസിരംഗ നാഷണൽ പാർക്കിൽ കാണ്ടാമൃഗത്തെ കൊന്ന സംഭവത്തിൽ വേട്ട സംഘത്തിലെ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും കാണ്ടാമൃഗത്തിന്റെ കൊമ്പും ആയുധങ്ങളും കണ്ടെടുത്തതായി ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ജി.പി. സിംഗ് പറഞ്ഞു.
എന്നാൽ, എത്രപേരെ അറസ്റ്റ് ചെയ്തുവെന്നോ, ഇവരുടെ പേര് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഗോലാഘട്ട് ജില്ല പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ജനുവരി 22 ന് കാസിരംഗ നാഷണൽ പാർക്കിൽ നിന്നും പെൺ കാണ്ടാമൃഗത്തിന്റെ ജഡം കണ്ടെടുത്തിരുന്നു. കൊമ്പ് മോഷ്ടിക്കപ്പെട്ട നിലയിലായിരുന്നു ജഡം കണ്ടെത്തിയത്. ഇതിനിടെ, വാർദ്ധക്യത്താലോ വെള്ളപ്പൊക്കത്താലോയുളള സ്വാഭാവിക കാരണങ്ങളാൽ മരണപ്പെട്ട കാണ്ടാമൃഗങ്ങളുടെ 79 ശവങ്ങൾ കഴിഞ്ഞ വർഷം പാർക്കിൽ നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കാസിരംഗ നാഷണൽ പാർക്കിലും ടൈഗർ റിസർവിലുമായി 2,613 ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.