വേലായുധൻ

പോക്‌സോ കേസ്​ പ്രതി തൂങ്ങി മരിച്ച നിലയില്‍

പേരാമ്പ്ര: പോക്‌സോ കേസിലെ പ്രതി വീട്ടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയൂര്‍ കുളപ്പുറത്ത് മീത്തല്‍ വേലായുധനാണ് (60) മരിച്ചത്.

വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോലിക്ക്​ പോയ വീട്ടിലെ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. ഈ സമയം കുട്ടി ഓടി രക്ഷപ്പെട്ട് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

വെള്ളിയാഴ്ചയാണ് വേലായുധനെതിരെ പേരാമ്പ്ര പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്.

Tags:    
News Summary - pocso case accused found hanged near home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.