ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ൻ

പോക്സോ കേസ്​: രഞ്ജിത്ത് രവീന്ദ്രന്റെ തൊപ്പിയിൽ പൊൻതൂവൽ

കാ​ഞ്ഞ​ങ്ങാ​ട്: അ​ന്വേ​ഷി​ച്ച മൂ​ന്നു പോ​ക്സോ കേ​സു​ക​ളി​ലും​കൂ​ടി ഒ​രേ​ദി​വ​സം പ്ര​തി​ക്ക് ക​ടു​ത്ത ശി​ക്ഷ കോ​ട​തി വി​ധി​ച്ച​തോ​ടെ അ​ഭി​മാ​ന​മാ​യ​ത് ഇ​പ്പോ​ഴ​ത്തെ ചി​റ്റാ​രി​ക്കാ​ൽ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ന്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളെ വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ പ​ല​ത​വ​ണ​യാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലും 25കാ​ര​നാ​യ ബ​ളാ​ൽ അ​രി​ങ്ക​ല്ലി​ലെ സു​ധീ​ഷി​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

കേ​സി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തു​ക​യും പ​ഴു​ത​ട​ച്ചു​ള്ള കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്ത​ത് പ്ര​തി​ക്ക് ക​ടു​ത്ത ശി​ക്ഷ ല​ഭി​ക്കാ​നി​ട​യാ​ക്കി. ര​ണ്ടാ​ഴ്ച മു​മ്പ് ഹോ​സ്ദു​ർ​ഗ് പോ​ക്സോ കോ​ട​തി ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ൻ അ​ന്വേ​ഷി​ച്ച മ​റ്റൊ​രു കേ​സി​ൽ പ്ര​തി​ക്ക് 90 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ൻ അ​ന്വേ​ഷി​ച്ച നി​ര​വ​ധി കേ​സു​ക​ളി​ൽ കോ​ട​തി ഉ​ചി​ത​മാ​യ ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹം അ​ന്വേ​ഷി​ച്ച ഒ​രു കേ​സു​ക​ളി​ലും പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ല.

Tags:    
News Summary - POCSO case: Feather in Ranjith Ravindran's cap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.