പോക്സോ കേസ്​ പ്രതി വിമാനത്താവളത്തിൽ പിടിയിൽ

നെടുമ്പാശ്ശേരി: വിദേശത്തുനിന്ന് മടങ്ങിയെത്തിയ പോക്സോ കേസ്​ പ്രതി ഇമിഗ്രേഷൻ വിഭാഗത്തിന്‍റെ പിടിയിലായി. തിരുവനന്തപുരം കല്ലുവിള തോട്ടിൻകര പുത്തൻവീട്ടിൽ അജിംഷാ സലിമാണ്​ (24) പിടിയിലായത്.

ജനുവരി അഞ്ചിന്​ കിളിമാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ്. സംഭവത്തിന്​ ശേഷം ഷാർജയിലേക്ക് മുങ്ങി. ഇൻഡിഗോ വിമാനത്തിൽ മടങ്ങി വന്നപ്പോഴാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ഇതുസംബന്ധിച്ച് തിരച്ചിൽ നോട്ടീസ് വിമാനത്താവളങ്ങളിൽ നൽകിയിരുന്നു.

Tags:    
News Summary - Pocso case suspect arrested at airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.