കുളത്തൂപ്പുഴ: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പതിനാലുകാരിയെ സ്നേഹം നടിച്ച് കടത്തിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ശേഷം വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. ചിതറ കൊച്ചുകലുങ്ക് ഷെമീര്‍ മന്‍സിലില്‍ ഷെമീറി (32)നെയാണ് കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ രക്ഷാകർത്താക്കളുടെ പരാതിയില്‍ അന്വേഷണം നടത്തിയ കുളത്തൂപ്പുഴ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഷെമീറിനെ വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു. തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ ചിതറ, കടയ്ക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ സമാന കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.