ജൻമദിനത്തിന് കേക്ക് കൊണ്ടുവരാൻ വൈകി; വഴക്കിനിടെ ഭാര്യയെയും മകനെയും കുത്തിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ

മുംബൈ: ജൻമദിനത്തിന് കേക്ക് ​കൊണ്ടുവരാൻ വൈകിയതിനെ തുടർന്നുണ്ടായ വഴക്കിനൊടുവിൽ ഭാര്യയെയും മകനെയും കുത്തിപ്പരിക്കേൽപിച്ച് ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ. മുംബൈയിൽ നിന്ന് ലത്തൂരിലേക്കാണ് ഇയാൾ രക്ഷപ്പെട്ടത്.

തന്റെ ജൻമദിനം ആഘോഷിക്കാനായി കേക്ക് വാങ്ങിവരാൻ രാജേന്ദ്ര ഷിൻഡെ ഭാര്യയോട് പറഞ്ഞു. മുംബൈയിലെ സകിനക ഭാഗത്താണ് ഇവരുടെ താമസം. എന്നാൽ കുറച്ച് താമസിച്ചാണ് കേക്കുമായി ഭാര്യ എത്തിയത്. ഇതിൽ രാജേന്ദ്ര പ്രകോപിതനായി. തുടർന്ന് ഭാര്യയും ഭർത്താവും തമ്മിൽ വഴക്കായി.

വഴക്കിനൊടുവിൽ രാജേന്ദ്ര കറിക്കത്തി ​​കൊണ്ട് യുവതിയുടെ കൈക്ക് കുത്തിപ്പരിക്കേൽപിച്ചു. തർക്കം പരിഹരിക്കാൻ ശ്രമിച്ച മകനും കുത്തേറ്റും. മകന്റെ വയറ്റിലും യുവതിയുടെ കൈക്കുമാണ് കുത്തേറ്റത്. തുടർന്ന് രാജേന്ദ്ര വീട്ടിൽ നിന്ന് ഓടിരക്ഷപ്പെട്ടു.

വിവരം ലഭിച്ചതനുസരിച്ച് വീട്ടിലെത്തിയ പൊലീസ് ആണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയെ പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മകൻ ആശുപത്രിയിൽ തുടരുകയാണ്. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. അന്വേഷണം തുടരുന്നതിനിടെ ലത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ മുംബൈയിലേക്ക് ​കൊണ്ടുവന്നു.

Tags:    
News Summary - Police arrest husband for assault over delayed birthday cake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.