മുക്കം: ലോട്ടറി കടയുടെ മറവിൽ ചൂതാട്ടം നടത്തിയതിന് കുമാരനല്ലൂർ സ്വദേശി സരുണിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. മുക്കത്ത് ആലിൻ ചുവട്ടിൽ ലോട്ടറിക്കടയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. സംസ്ഥാന സർക്കാർ ലോട്ടറി ടിക്കറ്റിന്റെ അവസാന അക്കങ്ങൾ വെച്ച് ‘എഴുത്ത് ’ ലോട്ടറി ചൂതാട്ടം നടത്തിയതിനാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.
മലയോര മേഖലയിൽ വിവിധയിടങ്ങളിൽ ലോട്ടറി കടകൾ കേന്ദ്രീകരിച്ച് ഇത്തരം ചൂതാട്ടം വ്യാപകമാണ്. മുക്കം എസ്.ഐ ടി.ടി. നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജദീര്‍ ചേന്ദമംഗലൂർ, കെ.എം. അനീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽനിന്നു 6050 രൂപയും മൊബൈൽ ഫോണും എഴുത്ത് ലോട്ടറിക്ക് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.