ചേർത്തല: കടക്കരപ്പള്ളി ആലുങ്കൽ സ്വദേശി ബിന്ദു പത്മനാഭെൻറ തിരോധാനത്തിൽ ഇരുട്ടിൽ തപ്പി അേന്വഷണ ഉദ്യോഗസ്ഥർ. കോടിക്കണക്കിന് സ്വത്തുക്കൾക്ക് ഉടമയായ ബിന്ദുവിനെ കാണാനില്ലെന്ന് കാണിച്ച് 2017ലാണ് സഹോദരൻ പ്രവീൺകുമാർ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകുന്നത്. വർഷങ്ങളായി വിദേശത്തുള്ള പ്രവീൺ സഹോദരിയെക്കുറിച്ച് നാലുവർഷമായി വിവരമൊന്നുമില്ലെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. മാതാപിതാക്കളുടെ മരണശേഷം ബിന്ദു ഒറ്റക്കാണ് കഴിഞ്ഞിരുന്നത്.
കോടികളുടെ സ്വത്തുള്ളതിനാൽ വസ്തുവകകൾ തട്ടിയെടുത്ത ശേഷം അപായപ്പെടുത്തിയതാണെന്നും പരാതിയിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ 1400/2017 നമ്പറായി എഫ്.ഐ.ആർ എടുത്ത് ആദ്യഘട്ടത്തിൽ അന്വേഷണം തുടങ്ങിയെങ്കിലും പിന്നീട് മുടങ്ങി. തുടർന്ന് 2018ൽ പ്രവീൺ നാട്ടിലെത്തി വീണ്ടും പരാതി നൽകി.
കാണാതാവുന്നതിന് മുമ്പ് ബിന്ദുവിെൻറ അടുത്ത സൃഹൃത്തും വസ്തുവകകൾ വ്യാജ പ്രമാണമുണ്ടാക്കി വിറ്റ കുത്തിയതോട് സ്വദേശി സെബാസ്റ്റ്യനെ കുത്തിയതോട് പൊലീസ് പിടികൂടിയതോടെ ചില നിർണായക തെളിവുകൾ ലഭിച്ചു. ഇതോടെ കേസിന് ചൂടേറി. കടക്കരപ്പള്ളി വില്ലേജ് ഓഫിസിൽ വ്യാജ പ്രമാണം സംഘടിപ്പിച്ച രണ്ടാം പ്രതി മിനി േമയ് 13ന് അറസ്റ്റിലായെങ്കിലും ജൂൺ 16ന് രണ്ട് പ്രതികളും ഒളിവിലായി. ജൂൺ 18ന് അേന്വഷണ ചുമതലയുള്ള ചേർത്തല ഡിവൈ.എസ്.പിക്ക് പുറമെ നാർകോട്ടിക് സെൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പുതിയ അേന്വഷണസംഘെത്ത ചുമതല ഏൽപിച്ചു. ജൂൺ 23ന് കേസന്വേഷണത്തിൽ ഉന്നതതല നിരീക്ഷണത്തിന് നിർദേശവും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ മൂന്നാമതൊരു സംഘത്തെയുംകൂടി സർക്കാർ നിയോഗിച്ചു.
ഒന്നാം പ്രതി സെബാസ്റ്റ്യെൻറ സഹായിയും ഓട്ടോ ഡ്രൈവറുമായ പള്ളിപ്പുറം സ്വദേശി മനോജ് തൂങ്ങിമരിച്ചതോടെ കേസിൽ വീണ്ടും ദുരൂഹത വർധിച്ചു. ഇയാളുടെ വീട്ടിൽനിന്ന് വലിയൊരു തെളിവ് കണ്ടെത്തിയെന്ന അഭ്യൂഹവും പരന്നു. ഇതിനുശേഷം 2018 ജൂലൈയിൽ വ്യാജ മുക്താർ തരപ്പെടുത്തിക്കൊടുത്ത രണ്ടാം പ്രതി മിനി ചേർത്തല മജിസ്ട്രേറ്റ് കോടതിയിൽ നാടകീയമായി കീഴടങ്ങി. താമസിയാതെ സെബാസ്റ്റ്യനും പിടിയിലായെങ്കിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങി. കേസിന് ഉണർവുണ്ടാക്കാൻ വിദേശത്തുള്ള പ്രവീൺ പലവട്ടം നാട്ടിലെത്തി അേന്വഷണസംഘത്തിന് മൊഴിനൽകിയെങ്കിലും പുരോഗതി ഉണ്ടായില്ല. കോടിക്കണക്കിന് സ്വത്തുക്കൾ പലവഴിക്ക് പോയതല്ലാതെ ബിന്ദു പത്മനാഭൻ ജീവിച്ചിരുപ്പുണ്ടോ അതോ മരിച്ചോയെന്നുള്ള ചോദ്യത്തിനുപോലും ഉത്തരം കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.