കുറ്റ്യാടി: വയനാട്ടിൽ നിെന്നത്തിയ പൊലീസ് സംഘം കുറ്റ്യാടി ടൗണിലെ ജ്വല്ലറിയിൽ കയറി പരിശോധിക്കാൻ തുടങ്ങിയതോടെ കാണാനിടയായ നാട്ടുകാർക്കും മാധ്യമ പ്രവർത്തകർക്കും ആകാംക്ഷ. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസും പ്രക്ഷോഭങ്ങളും സജീവമായ സമയത്ത് ഒരു ജ്വല്ലറിയിലെ പൊലീസ് സാന്നിധ്യം കണ്ട് ഉൗഹാപോഹങ്ങൾ പ്രചരിച്ചു. െതാട്ടിൽപാലത്തെ ഒരു ജ്വല്ലറിയിലും ഇൗ സംഘം കയറിയിട്ടുെണ്ടന്നറിഞ്ഞതോടെ പ്രചാരണത്തിന് ചൂടുപിടിച്ചു.
വെള്ളമുണ്ട എസ്.െഎയുടെ നേതൃത്വത്തിലെത്തിയ നാലംഗ സംഘമാണ് നാദാപുരം റോഡിൽ എം.െഎ.യു.പി സ്കൂളിനടുത്തുള്ള ജ്വല്ലറിയിലെത്തിയത്. അരമണിക്കൂറിനുശേഷം പുറത്തിറങ്ങിയതോടെ പൊലീസിനെ മാധ്യമപ്രവർത്തകർ വളഞ്ഞു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിക്കാനെത്തിയതായിരുന്നു പൊലീസ്.
വെള്ളമുണ്ടയിൽ ഒരു കടയിൽനിന്ന് ഒന്നര ലക്ഷം രൂപ വിലവരുന്ന ഇരുമ്പുഷീറ്റുകൾ േമാഷ്ടിച്ച് വാഹനങ്ങളിൽ കടത്തിക്കൊണ്ടുപോയിട്ടുണ്ട്. കുറ്റ്യാടി കവലയിലെ സി.സി.ടിവികൾ പ്രവർത്തിക്കാത്തതിനാൽ നാദാപുരം റോഡിൽ സി.സി.ടിവിയുള്ള ഒരു സ്ഥാപനത്തിൽ പരിശോധിക്കാനെത്തിയതാണ് പൊലീസ്. വാഹനം കുറ്റ്യാടി കവല വരെ എത്തിയതായി സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നീട് കോഴിക്കോട് ഭാഗത്തേക്കാണോ നാദാപുരം ഭാഗത്തേക്കാണോ പോയത് എന്നാണ് െപാലീസിന് അറിേയണ്ടിയിരുന്നത്. വിശദ പരിശോധനക്ക് ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.