മലപ്പുറം: സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുന്നു. ശനിയാഴ്ച രാത്രി മൂന്നു ജില്ലകളിലും വിവിധ ഇടങ്ങളിൽ കോമ്പിങ് ഓപറേഷൻ നടത്തി. തൃശൂർ ഡി.ഐ.ജി എ. അക്ബറിെൻറ മേൽനോട്ടത്തിൽ ജില്ല പൊലീസ് മേധാവികളുടെ നേതൃത്വത്തിലായിരുന്നു ഓപറേഷൻ.
മദ്യം, മയക്കുമരുന്ന് തുടങ്ങിയ നിരോധിത വസ്തുക്കളുടെ കള്ളക്കടത്ത് തടയാൻ ജില്ല അതിർത്തികളും മറ്റ് ഇടങ്ങളിലുമായി 8537 വാഹനങ്ങൾ പരിശോധിച്ചു. ലോഡ്ജ്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിങ്ങനെ 395 സ്ഥലങ്ങളിലും പരിശോധിച്ചു. 304 പട്രോളിങ് ടീമുകൾ പങ്കെടുത്തു.
111 അബ്കാരി കേസുകളും 25 മയക്കുമരുന്ന് കേസുകളും രജിസ്റ്റർ െചയ്തു. ഭവനഭേദനം ഉൾപ്പെടെയുള്ള ഗുരുതര സ്വഭാവമുള്ള കേസുകളിൽ ദീർഘനാളായി ഒളിവിൽ കഴിഞ്ഞിരുന്ന 296 പ്രതികളെയും പിടികിട്ടാപ്പുള്ളികളെയും കണ്ടെത്തി. 133 പ്രതികളെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.