ലാൽ, ഫെബിൻ

പൊന്നാനി സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേര്‍കൂടി അറസ്റ്റില്‍

കൊരട്ടി: ഹവാല പണം ഇടപാടുമായി ബന്ധപ്പെട്ട് പൊന്നാനി സ്വദേശിയെ കൊരട്ടിയിലെ സുഹൃത്തിന്‍റെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേര്‍കൂടി പിടിയിൽ. മുരിങ്ങൂര്‍ സാന്‍ജോ നഗര്‍ സ്വദേശി നെല്ലിശ്ശേരി വീട്ടില്‍ ലാല്‍ വര്‍ഗീസ് (24), മേലൂര്‍ നടതുരുത്ത് നെല്ലിശ്ശേരി വീട്ടില്‍ ഫെബിന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. മൂക്കന്നൂര്‍ സ്വദേശി ആന്‍റണി ലൂവിസിനെ (25) ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 19ന് അറസ്റ്റിലായ മൂന്നുപേരടക്കം ആറുപേരാണ് പൊലീസ് പിടിയിലായത്. കൊരട്ടി കുലയിടം നെയ്യന്‍ റോജറിന്‍റെ വീട്ടില്‍നിന്നാണ് പൊന്നാനി സ്വദേശി ഷെജിന്‍ മന്‍സിലില്‍ ഷെജീബിനെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 14നായിരുന്നു സംഭവം. റോജറും ഷെജീബും നേരത്തേ അറസ്റ്റിലായ ഷിയോയും ഒമാനില്‍ ഒരുമിച്ചാണ് ജോലിചെയ്തിരുന്നത്. ഇവിടെ പല ഹവാല ഇടപാടുകളും നടന്നതായും പറയുന്നു. ഇതുസംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്. ഷെജീബിനെ പിന്നീട് പൊന്നാനിയില്‍നിന്ന് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.

Tags:    
News Summary - Ponnani native was abducted Two more arrested in connection with the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.