നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് ഓൺലൈൻ ഗ്രൂപ്പിൽ അജ്ഞാതർ നുഴഞ്ഞുകയറി അശ്ശീല സന്ദേശങ്ങളിട്ടു. വിദ്യാർഥികൾ പഠനത്തിന് ഉപയോഗിക്കുന്ന ഫോണിലാണ് ജൂലൈ 20ന് രാത്രി ഒമ്പതരയോടെ സന്ദേശങ്ങൾ എത്തിയത്.
ഇത് ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ അപ്പോൾതന്നെ ഗ്രൂപ് അഡ്മിനായ ക്ലാസ് അധ്യാപികയെ വിവരമറിയിച്ചു. അശ്ലീല സന്ദേശങ്ങൾ മാഡ് മാക്സ്, കാലൻ, കംസൻ തുടങ്ങിയ പേരുകളിലാണ് എത്തിയത്. ക്ലാസ് ഇല്ലാത്ത സമയത്താണ് സന്ദേശമെത്തിയത്. ഒമ്പതാം തരത്തിലെ ചില ഡിവിഷനുകൾ ചേർന്ന ഗ്രൂപ്പിലാണ് സന്ദേശമെത്തിയത്. രക്ഷിതാക്കളും ഇതിൽ അംഗങ്ങളാണ്. പ്രധാനാധ്യാപകൻ മോഹനൻ ബാലുശ്ശേരി സി.ഐക്ക് പരാതി നൽകി. പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.