സ്​കൂളിലേക്ക്​ വിളിച്ചുവരുത്തി ഏഴാംക്ലാസുകാരിയെ ബലാത്സംഗം ചെയ്​ത പ്രധാനാധ്യാപകൻ അറസ്റ്റിൽ

ജയ്​പൂർ: രാജസ്​ഥാനിൽ ഏഴാംക്ലാസ്​ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്​ത സർക്കാർ സ്​കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ജുൻജുനു ജില്ലയിൽ ഒക്​ടോബർ അഞ്ചിനാണ്​ സംഭവം.

31കാരനായ കേശ യാദവാണ്​ അറസ്റ്റിലായത്​. ക്ലാസ്​ ഉണ്ടെന്ന വ്യാജേന ഏഴാം ക്ലാസുകാരിയെ സ്​കൂളിലേക്ക്​ വിളിച്ചുവരുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന്​ പെൺകുട്ടി ബലാത്സംഗവിവരം മാതാവിനോടും അടുത്ത ബന്ധുവിനോടും പങ്കുവെച്ചു.

ഇതോടെ ഒക്​ടോബർ 13ന്​ ചൈൽഡ്​ ഹെൽപ്പ്​ ലൈൻ നമ്പറിൽ പരാതി നൽകുകയും തൊട്ടടുത്ത ദിവസം തന്നെ ഇവർ ഗ്രാമത്തിലെത്തി യാദവിനെ അറസ്റ്റ്​ ചെയ്യുകയുമായിരുന്നു. പെൺകുട്ടിയെ കൗൺസലിങ്ങിന്​ വിധേയമാക്കി.

പെൺകുട്ടിയോട്​ ഇതിനുമുമ്പും പ്രതി മോശമായി പെരുമാറിയിരുന്നതായി പൊലീസ്​ പറഞ്ഞു. പെൺകുട്ടിക്ക്​ അശ്ലീല സന്ദേശങ്ങൾ അയക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്​തിരുന്നു.

അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ച വിവരം സ്​കൂളിലെ മറ്റു രണ്ടു അധ്യാപകരെ അറിയിച്ചിരുന്നതായി പെൺകുട്ടി പറയുന്നു. എന്നാൽ സംഭവം പുറത്തുപറയരുതെന്ന്​ അവർ ഭീഷണിപ്പെടുത്തിയതായും മൊബൈൽ ഫോണിൽ അധ്യാപകൻ അയച്ച അശ്ലീല സന്ദേശങ്ങൾ ഡിലീറ്റ്​ ചെയ്​തതായും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ അധ്യാപകനെതിരെ പോക്​സോ കേസെടുത്ത്​ അറസ്റ്റ്​ ചെയ്​തതായി പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Principal arrested for sexually assaulting student in Rajasthan govt school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.