മയക്കുമരുന്നുമായി സ്വകാര്യ സ്‌കൂളിലെ നീന്തല്‍ പരിശീലക പിടിയിൽ

ബംഗളൂരു: നഗരത്തിലെ പ്രമുഖ സ്വകാര്യ സ്‌കൂളിലെ നീന്തല്‍ പരിശീലകയെ 76.2 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി ബംഗളൂരു വിമാനത്താവളത്തില്‍നിന്ന് പിടികൂടി.ബെല്‍ജിയത്തില്‍നിന്ന് പാർസലായി എത്തിച്ച 5,080 എക്സ്റ്റസി ഗുളികകളുമായാണ് 33കാരി പിടിയിലായത്.

ബംഗളൂരു വിമാനത്താവളത്തിന്‍റെ കാര്‍ഗോ വിഭാഗത്തില്‍ ലഹരിമരുന്ന് കൈപ്പറ്റാനെത്തിയതായിരുന്നു യുവതി. എന്നാല്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പാർസലില്‍ സംശയകരമായ വസ്തുക്കള്‍ കണ്ടതോടെ യുവതി തന്‍റെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. കാര്‍ പിന്തുടര്‍ന്ന് വിമാനത്താവള പരിസരത്തുവെച്ച് പിടികൂടുകയായിരുന്നു.

ഡാര്‍ക്ക്‌വെബ് വഴിയാണോ യുവതി ലഹരിമരുന്ന് വരുത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരുകയാണ്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റാന്‍സസ് (എന്‍.ഡി.പി.എസ്) നിയമപ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇവരെ ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Tags:    
News Summary - Private school swimming coach arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.