ജയ്പൂർ: രാജസ്ഥാനിൽ ഹോം വർക്ക് ചെയ്യാത്തതിന് സ്വകാര്യ സ്കൂൾ അധ്യാപകൻ ഏഴാംക്ലാസ് വിദ്യാർഥിയെ അടിച്ചുകൊന്നു. ചുരു ജില്ലയിൽ സലസർ ഗ്രാമത്തിലാണ് സംഭവം.
അധ്യാപകനായ മനോജ് കുമാറിനെ െപാലീസ് അറസ്റ്റ് ചെയ്തു. 13 കാരനായ വിദ്യാർഥിയെ അധ്യാപകൻ വടികൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു. പിന്നീട് കുഴഞ്ഞുവീഴുകയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഏഴാം ക്ലാസുകാരനായ മകനെ അധ്യാപകൻ യാതൊരു കാരണവുമില്ലാതെ മർദിച്ചിരുന്നതായി പിതാവ് ഓംപ്രകാശ് പറഞ്ഞു. കഴിഞ്ഞ 15 ദിവസത്തിനിടെ നാലോ അഞ്ചോ തവണ അധ്യാപകനെതിരെ കുട്ടി പരാതി പറഞ്ഞതായി പിതാവ് മൊഴി നൽകിയതായി സലസർ എസ്.എച്ച്.ഒ സന്ദീപ് വിഷ്നോയ് പറഞ്ഞു.
ബുധനാഴ്ച രാവിലെ 9.15ഓടെ മനോജ് കുമാർ 13കാരന്‍റെ പിതാവ് ഓംപ്രകാശിനെ ഫോണിൽ വിളിക്കുകയായിരുന്നു. മകൻ കുഴഞ്ഞുവീണുവെന്നായിരുന്നു അറിയിപ്പ്.
കുട്ടി ഗൃഹപപാഠം ചെയ്തില്ലെന്നും അതിനാൽ മർദിച്ചപ്പോൾ കുഴഞ്ഞുവീണതായും അധ്യാപകൻ അറിയിച്ചതായും പിതാവ് പറഞ്ഞു. ഫോണിൽ വിളിച്ച അധ്യാപകനോട് താൻ 'കുട്ടിയെ കൊേന്നാ' എന്ന് ചോദിച്ചു. അപ്പോൾ കുട്ടി മരിച്ചതായി അഭിനയിക്കുകയാണെന്നായിരുന്നു അധ്യാപകന്‍റെ മറുപടിയെന്നും പിതാവ് പറഞ്ഞു.
അധ്യാപകൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചുവെന്നും നിലത്ത് വീണതിന് ശേഷം ചവിട്ടിയെന്നും മറ്റു കുട്ടികൾ പറഞ്ഞു. കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പിതാവിന്‍റെ പരാതിയിൽ അധ്യാപകനെതിരെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.