ബദിയടുക്ക: മാന്യയിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡിൽ 16 പേര് അറസ്റ്റിൽ. ഇവരിൽ നിന്നും 78000 രൂപ പിടിച്ചെടുത്തു. മാന്യ ഉള്ളോടി ഭണ്ഡാരവീട് വളപ്പിലെ കാടുമൂടിയ സ്ഥലത്തുള്ള ചൂതാട്ട കേന്ദ്രത്തില്‍ തിങ്കളാഴ്ച പുലർച്ച ഒരുമണിയോടെ ബദിയടുക്ക പൊലീസ് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.
മാന്യയിലെ വിജയന്, കല്ലക്കട്ടയിലെ രമേശ്, കൊല്ലങ്കാന കജലയിലെ ശെല്വദാര്, മാന്യയിലെ അബ്ബാസ്, ബദിയടുക്കയിലെ ഹാരിസ്, ഏണിയാര്‍പ്പിലെ സുരേഷ്, കോടോം-ബേളൂരിലെ ജോണ്സണ്, മീത്തലെ കള്ളാറിലെ ജോസ്, കൊല്ലങ്കാനയിലെ കരുണാകരന്, കുമ്പളയിലെ അബൂബക്കര്‍ സിദ്ദീഖ്, ബെള്ളൂര്‍ അഡ്യാലയിലെ വിട്ടല, കൊല്ലങ്കാനയിലെ മുരളി, അമ്പലത്തറയിലെ നൗഷാദ്, കാസര്‍കോട് അശോക നഗറിലെ വിജയകുമാര്‍, കള്ളാര്‍ എ.കെ.ജി നഗറിലെ വിനോദ്, മൊഗ്രാല്‍ പുത്തൂരിലെ അബ്ദുല്‍ റഹ്മാന് എന്നിവരാണ് അറസ്റ്റിലായത്.
എസ്.ഐ കെ.പി. വിനോദ്കുമാര്‍, എ.എസ്.ഐ മാധവന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജേഷ്, സുനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ദിനേശന്, ഡ്രൈവര്‍ രാജേഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.