കൊച്ചി: ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ ഗർഭം അലസിപ്പിക്കാൻ ഹൈകോടതി അനുമതി നൽകിയില്ല. ഗർഭസ്ഥ ശിശുവിന് എട്ട് മാസത്തിലേറെ വളർച്ചയെത്തിയ സാഹചര്യത്തിൽ നിയമപരമായി ഗർഭഛിദ്രത്തിന് അനുമതി നൽകാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ഈ ഘട്ടത്തിൽ കുഞ്ഞിനെ ജീവനോടെ പുറത്തെത്തിക്കാനേ കഴിയൂവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതി പരിഗണിച്ചു.
നിയമത്തിന്റെ എല്ലാ പരിരക്ഷയും സംരക്ഷണവും പെൺകുട്ടിക്കും ജനിക്കുന്ന കുഞ്ഞിനും ഉറപ്പ് വരുത്തണമെന്നും കോടതി നിർദേശിച്ചു. പിതാവിന്റെ സുഹൃത്ത് പെൺകുട്ടി താമസിക്കുന്ന ആദിവാസി കോളനിയിൽവെച്ച് പീഡിപ്പിക്കുകയായിരുന്നു. മാതാവാണ് ഹരജി നൽകിയത്. കോടതിയുടെ നിർദേശപ്രകാരം മെഡിക്കൽ ബോർഡ് ചേർന്ന് പെൺകുട്ടിയുടെയും ഗർഭസ്ഥ ശിശുവിന്റെയും മാനസിക-ശാരീരിക സ്ഥിതിഗതികൾ വിലയിരുത്തി.
ഗർഭസ്ഥ ശിശുവിന് പൂർണ ആരോഗ്യമുണ്ടെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടും നൽകി. സിസേറിയനിലൂടെ മാത്രമേ കുഞ്ഞിനെ പുറത്തെടുക്കാനാവൂ എന്നും റിപ്പോർട്ടിൽ പറയുന്നു. ഇരയായ കുട്ടിയോടും കുടുംബത്തോടും സഹാനുഭൂതിയുെണ്ടങ്കിലും ആവശ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.