ഭോപാൽ: മധ്യപ്രദേശിൽ 17കാരിയെ ബലാത്സംഗം ചെയ്തശേഷം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് 26കാരൻ. ഭോപാലിൽ നസീറാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
11ാം ക്ലാസുകാരിയുടെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരേ ഗ്രാമവാസികളാണ് പെൺകുട്ടിയും 26കാരനും. കുടുംബത്തിന്‍റെ തീർഥയാത്രക്കിടെ യുവാവ് തന്നോട് സൗഹൃദം നടിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.
കഴിഞ്ഞവർഷം ഏപ്രിൽ 16ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ബലാത്സംഗം ചെയ്യുകയും അശ്ലീല ചിത്രങ്ങൾ പകർത്തുകയുമായിരുന്നു. തുടർന്ന് ഇരയെ ഭീഷണിപ്പെടുത്താനും ലൈംഗികമായി ചൂഷണം ചെയ്യാനും ആരംഭിച്ചു -നസീറാബാദ് എസ്.എച്ച്.ഒ ബി.പി സിങ് പറഞ്ഞു.
പെൺകുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്താൻ ആരംഭിച്ചതോടെ 26കാരന്‍റെ േഫാൺ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇതിന്‍റെ പ്രതികാരമായി ഇയാൾ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. തുടർന്ന് ഗ്രാമവാസികളിലൊരാൾ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി പെൺകുട്ടിയുടെ പിതാവിനെ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ ഒളിവിലാണ് പ്രതി. ഇയാളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.