കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച് സുഹൃത്തുക്കൾക്ക് കാഴ്ചവെച്ചെന്ന കേസില്‍ കാമുകനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട് വാടകക്ക് താമസക്കാരനുമായ മുഹമ്മദ് ഷഫീഖ് (28) എന്നിവരെയാണ് കാസര്‍കോട് എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കേസില്‍ മൂന്നുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കാമുകനായ അറഫാത്ത് വിവാഹ വാഗ്ദാനം നല്‍കി ആദ്യം പീഡിപ്പിക്കുകയായിരുന്നെന്നും തുടര്‍ന്ന് സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ 13 പേര്‍ക്കെതിരെയാണ് പോക്സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കാസര്‍കോട് വനിത പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലെ വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. കേസിൽ കൂടുതല്‍ പേര്‍ പ്രതികളായേക്കാമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.