നാ​ലു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു​കൊ​ന്ന ബന്ധു അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ഐ​സ്ക്രീം വാ​ങ്ങി ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് നാ​ല് വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ 34കാ​ര​ൻ അ​റ​സ്റ്റി​ൽ. അ​റ​സ്റ്റി​ലാ​യ യു​വാ​വ് കു​ട്ടി​യു​ടെ ബ​ന്ധു​വാ​ണ്. ശ​നി​യാ​ഴ്ച​യാ​ണ് കു​ട്ടി​യെ ഐ​സ്ക്രീം വാ​ങ്ങി ന​ല്‍കാ​മെ​ന്ന പേ​രി​ല്‍ ഇ​യാ​ള്‍ വീ​ട്ടി​ല്‍ നി​ന്ന് കൊ​ണ്ടു​പോ​യ​ത്. വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ടാ​തെ​യാ​യി​രു​ന്നു ഇ​ത്. പീ​ഡ​ന​ത്തി​നു​ശേ​ഷം ഇ​യാ​ള്‍ പെ​ണ്‍കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ കാ​ണാ​തെ മാ​താ​വ് അ​ന്വേ​ഷി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

വീ​ടി​ന്റെ പ​രി​സ​ര​ത്ത് അ​യ​ല്‍വാ​സി​ക​ള്‍ക്കൊ​പ്പം തി​ര​ച്ചി​ല്‍ ന​ട​ത്തു​മ്പോ​ൾ യു​വാ​വി​നൊ​പ്പ​മാ​ണ് കു​ട്ടി​യെ അ​വ​സാ​നം ക​ണ്ട​തെ​ന്ന് വ്യ​ക്ത​മാ​വു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ള്‍ ചോ​ദ്യ​ങ്ങ​ള്‍ക്ക് മ​റു​പ​ടി ന​ല്‍കാ​തെ ഫോ​ണ്‍ സ്വി​ച്ച്‌ ഓ​ഫ് ചെ​യ്യു​ക​യും കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം റോ​ഡ് സൈ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക‍യും ചെ​യ്തു.

കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൃ​ത​ദേ​ഹം രാ​മ​ന​ഗ​ര ജി​ല്ല​യി​ലെ മാ​ഗാ​ഡി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ല്‍ നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മേ​ഖ​ല​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് പൊ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നേ​ര​ത്തേ പോ​ക്ക​റ്റ​ടി​ക്കേ​സി​ല്‍ പ്ര​തി​യാ​യ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട പെ​ണ്‍കു​ഞ്ഞി​ന്റെ വീ​ട്ടി​ല്‍ സ്ഥി​ര സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Relative arrested for torturing four-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.