കായംകുളം: കെ.പി.എ.സി ജങ്ഷന് സമീപം ടാറ്റാ ഷോറൂമിൽനിന്ന് പണം മോഷ്ടിച്ച ജീവനക്കാരനും കൂട്ടാളിയും അറസ്റ്റിൽ. ഓഫിസ് മുറിയിലെ അലമാര കുത്തിത്തുറന്ന് 1,44,600 രൂപ കവർന്ന കേസിൽ നൂറനാട് പാലമേൽ പണയിൽ സരിനാലയത്തിൽ സരിൻ (37), പണയിൽ ചരൂർ വീട്ടിൽ കണ്ണൻ (ഭുവനേഷ് കുമാർ -29) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21ന് രാത്രി ഏഴിന് 22ന് രാവിലെ ഒമ്പതിനും ഇടയിലായിരുന്നു മോഷണം.
സരിൻ ഷോറൂമിലെ അഡ്മിൻ എക്സിക്യൂട്ടിവാണ്. കണ്ണനെ പുറത്ത് കാവൽ നിർത്തിയ ശേഷം പിറകുവശത്തെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറി സരിനാണ് മോഷണം നടത്തിയത്. സി.സി ടി.വി ഓഫാക്കുകയും ചെയ്തു. പിറ്റേദിവസം രാവിലെ സരിൻ ഷോറൂമിലെത്തിയ ശേഷമാണ് സി.സി ടി.വി ഓൺ ചെയ്യുന്നത്.
സി.സി ടി.വി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ഉദയകുമാർ, എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, ശരത്, ശ്രീരാജ്, ഷാജഹാൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.