കൊച്ചി: പുതുക്കലവട്ടം മഹാദേവ ക്ഷേത്രത്തിൽ കവർച്ച നടത്തിയ ഒഡിഷ സ്വദേശി പിടിയിൽ. ഭരംപുർ സ്വദേശി രാജയാണ്(28) എളമക്കര പൊലീസ് പിടിയിലായത്. ഞായറാഴ്ച പുലർച്ചയാണ് കേസിന് ആസ്പദമായ സംഭവം. ക്ഷേത്രത്തിൽ കയറി ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തുന്നതിനിടെ ശബ്ദം കേട്ട് ക്ഷേത്ര ജീവനക്കാർ എത്തിയപ്പോൾ പ്രതി കടന്നുകളഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ എളമക്കര പൊലീസ് ഇൻസ്പെക്ടർ സനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.