മയക്കുമരുന്ന് വിൽപന; രണ്ട് മലയാളികളടക്കം മൂന്നുപേർ ബംഗളൂരുവിൽ അറസ്റ്റിൽ

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ ഡെ​ലി​വ​റി ബോ​യി​യു​ടെ വേ​ഷ​മ​ണി​ഞ്ഞ് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന മ​ല​യാ​ളി​ക​ള​ട​ക്കം മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. കെ.​ആ​ർ പു​രം സീ​ഗെ​ഹ​ള്ളി​യി​ൽ താ​മ​സി​ക്കു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി എ.​എ​ച്ച്. ഷാ​ഹു​ൽ ഹ​മീ​ദ് (32), അ​ൾ​സൂ​രി​ൽ താ​മ​സി​ക്കു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി എ​സ്. പ്ര​ശാ​ന്ത് (29), കെ.​ആ​ർ പു​രം സീ​ഗെ​ഹ​ള്ളി​യി​ൽ താ​മ​സി​ക്കു​ന്ന മേ​ഘാ​ല​യ സ്വ​ദേ​ശി ബൊ​ർ​ദോ​ലി (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​ക​ളി​ൽ​നി​ന്ന് 219 എ​ൽ.​എ​സ്.​ഡി സ്​​ട്രി​പ്പു​ക​ളും 100 ഗ്രാം ​എം.​ഡി.​എം.​എ​യും 15 ല​ഹ​രി ഗു​ളി​ക​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച് (സി.​സി.​ബി) അ​റി​യി​ച്ചു. പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നു​ക​ൾ​ക്ക് 30 ല​ക്ഷം രൂ​പ വ​രും. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഇ​ട​പാ​ടു​കാ​ര​നി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ൾ മ​യ​ക്കു​മ​രു​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നും പി​ന്നീ​ട് ഇ​ത് താ​മ​സ​സ്ഥ​ല​ത്ത് സൂ​ക്ഷി​ച്ച ശേ​ഷം ആ​വ​ശ്യ​ക്കാ​ർ​ക്ക് വേ​ഷം​മാ​റി എ​ത്തി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നെ​ന്നും സി.​സി.​ബി ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി.

Tags:    
News Summary - Sale of drugs; Three people including two Malayalis arrested in Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.