തിരുവല്ല : ബൈക്കിന് സൈഡ് നൽകിയില്ല എന്നതിെൻറ പേരിൽ ലഹരി ഉപയോഗിച്ച ബൈക്ക് യാത്രികരായിരുന്ന മൂന്നംഗ സംഘം സ്കൂൾ ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദ്ദിച്ചു. മൂവർ സംഘത്തിലെ ഒരാളെ നാട്ടുകാർ തടഞ്ഞു വെച്ച് യുവാവിനെ പൊലീസിന് കൈമാറി. മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു. വെണ്ണിക്കുളം പുറമറ്റം ഗ്യാലക്സി നഗറിൽ വലിയപറമ്പിൽ വീട്ടിൽ മയൂഖ് നാഥ് (അപ്പു-19) നെ ആണ് തിരുവല്ല പൊലീസിന് കൈമാറിയത്.
വള്ളംകുളം നാഷണൽ സ്കൂളിലെ ബസ് ഡ്രൈവറും ഇരവിപേരൂർ മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായ പ്രസന്നകുമാറിനെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ് . ചൊവ്വാഴ്ച വൈകിട്ട് വള്ളംകുളം തോട്ടപ്പുഴയിൽ ആണ് സംഭവം നടന്നത്. അറസ്റ്റിലായ മയൂഖനാഥ് അടങ്ങുന്ന മൂന്നംഗ സംഘം ഒരു ബൈക്കിലെത്തി ബസിന് കുറുകെ ബൈക്ക് നിർത്തിയ ശേഷം ഡ്രൈവറെ പുറത്തേക്ക് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. തുടർന്ന് ബസ് വിട്ടുപോയതോടെ പിന്നലെയെത്തിയ സംഘം ഓതറ മാമ്മൂട് ജംഗ്ഷന് സമീപം വെച്ച് സ്കൂൾ ബസിന്റെ മുൻപിൽ ബൈക്ക് നിർത്തി വീണ്ടും ഡ്രൈവറായ പ്രസന്നകുമാറിനെ മർദ്ദിച്ചു. ഇത് കണ്ട് ആക്രമണം തടയാൻ എത്തിയ
നാട്ടുകാരെയും മൂവരും ചേർന്ന് ഹെൽമറ്റ് ഉപയോഗിച്ച് നാട്ടുകാരെ മർദ്ദിച്ചു. തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ച് മയൂഖിനെ പോലീസിന് കൈമാറുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട രണ്ടു പേർക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.