മൂവാറ്റുപുഴ: മോഷ്ടിച്ച ബൈക്കില്‍ നമ്പര്‍പ്ലേറ്റ് മാറ്റി കറങ്ങിനടന്ന് തൊടുപുഴ നഗരത്തിലും പരിസരങ്ങളിലും കഞ്ചാവ് വില്പന നടത്തിയ രണ്ട് യുവാക്കളെ തൊടുപുഴ ഡിവൈ.എസ്.പിയുടെ സ്ക്വാഡ് പിടികൂടി.ഇവരുടെ പക്കല്‍നിന്നും 140 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി തുകലില്‍ അഹ്നാബ് അബ്ദുൽ റഹ്മാന് (18), എഴുത്താണിക്കാട്ടില്‍ മാഹിന്‍ അയൂബ് (18) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിലാണ് ഇവരെ സംശയാസ്പദമായ നിലയില്‍ കണ്ടത്. പൊലീസിനെ കണ്ട അഹ്നാബ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ പൊലീസ് പിന്തുടര്ന്ന് പിടികൂടി. മാഹിനെ പിടികൂടി ദേഹപരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
മൂന്ന് ദിവസം മുമ്പ് മറയൂരില്‍നിന്നും പരിചയക്കാരന്റെ ബൈക്ക് വാങ്ങിയ മാഹിന്‍ ഇതുമായി കടന്നു കളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് നഷ്ടപ്പെട്ടതോടെ ഉടമ മൂവാറ്റുപുഴ പൊലീസില്‍ പരാതി നല്കി.തുടര്‍ന്ന് മാഹിനായി മൂവാറ്റുപുഴ പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇരുവരും തൊടുപുഴയിൽ പിടിയിലായത്. ബൈക്കും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.