വ്യാ​ജ ആ​ർ.​സി നി​ർ​മി​ച്ച് മാ​ഹി​യി​ൽ വാ​ഹ​ന വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡ​ൽ​ഹി സ്വ​ദേ​ശി​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടൊ​പ്പം

മാ​ഹി: ക​മീ​ഷ​ൻ ഏ​ജ​ന്റ് മു​ഖേ​ന ബൈ​ക്ക് വാ​ങ്ങി​യ മാ​ഹി സ്വ​ദേ​ശി ക​ബ​ളി​ക്ക​പ്പെ​ട്ടു. മാ​ഹി ചെ​മ്പ്ര​യി​ലെ പ്ര​ദീ​പാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. 2019 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 68,000 രൂ​പ​ക്ക് പ്ര​ദീ​പ് ക​മീ​ഷ​ൻ ഏ​ജ​ന്റാ​യ കോ​ട്ട​യം സ്വ​ദേ​ശി ലി​നീ​ഷ് ജെ​യ്മ​സി​ൽ നി​ന്നാ​ണ് ബൈ​ക്ക് വാ​ങ്ങി​യ​ത്.

സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ ആ​ഷ് മു​ഹ​മ്മ​ദ് എ​ന്ന ബാ​ബു​ഖാ​ൻ (40), കി​ഷോ​ർ കു​മാ​ർ എ​ന്ന അ​ശോ​ക് എ​ന്ന അ​ങ്കി​ൾ​ജി (41) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി. ഇ​തി​നി​ടെ പ്ര​ദീ​പ് ഈ ​ബൈ​ക്ക് മാ​ഹി​യി​ൽ ര​ജി​സ്ട്രേ​ഷ​നു​വേ​ണ്ടി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ ഓ​ഫി​സി​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

മാ​ഹി ആ​ർ.​ടി.​ഒ എ​ൻ.​ഒ.​സി ശ​രി​യാ​ക്കാ​ൻ ഡ​ൽ​ഹി ആ​ർ.​ടി.​ഒ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഡ​ൽ​ഹി​യി​ലെ പൊ​ലീ​സി​ൽ​നി​ന്ന് ലേ​ല​ത്തി​ൽ പോ​യ ബൈ​ക്കി​​​ന്റെ ന​മ്പ​റാ​ണ് മാ​ഹി സ്വ​ദേ​ശി വാ​ങ്ങി​യ​തി​നു​ള്ള​തെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ഇ​തി​നി​ടെ ഡ​ൽ​ഹി പൊ​ലീ​സ് മാ​ഹി​യി​ലെ​ത്തി വ്യാ​ജ ആ​ർ.​സി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്ക് പ്ര​ദീ​പി​ൽ​നി​ന്നും പി​ടി​കൂ​ടി മാ​ഹി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് നി​ര​പ​രാ​ധി​യാ​യ പ്ര​ദീ​പ് മാ​ഹി പൊ​ലീ​സി​ൽ, ക​മീ​ഷ​ൻ ഏ​ജ​ൻ​റി​ൽ നി​ന്ന് വാ​ങ്ങി​യ ബൈ​ക്കാ​ണെ​ന്ന് അ​റി​യി​ക്കു​ക​യും കോ​ട്ട​യം സ്വ​ദേ​ശി​യു​ടെ പേ​രി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. മാ​ഹി പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ ക​മീ​ഷ​ൻ ഏ​ജ​ൻ​റാ​യ ലി​നീ​ഷ് ജെ​യിം​സ് വി​ദേ​ശ​ത്താ​ണെ​ന്ന് മ​ന​സ്സി​ലാ​യി. പൊ​ലീ​സ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്ത​വേ ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ൽ 10ന് ​നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ച് ഇ​യാ​ളെ മാ​ഹി പൊ​ലീ​സ് പി​ടി​കൂ​ടി മാ​ഹി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​മീ​ഷ​ൻ ഏ​ജ​ൻ​റി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഡ​ൽ​ഹി ഉ​ദ​യ് വി​ഹാ​ർ തേ​ർ​ഡ് ഫേ​സി​ലെ ന​ൻ​ഗോ​ളി സ്വ​ദേ​ശി​ക​ളാ​യ ആ​ഷ് മു​ഹ​മ്മ​ദ് ബാ​ബു ഖാ​ൻ, കി​ഷോ​ർ കു​മാ​ർ എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് ബൈ​ക്ക് വാ​ങ്ങി​യ​തെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ഇ​തി​നി​ടെ പു​തു​ച്ചേ​രി എ​സ്.​എ​സ്.​പി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം മാ​ഹി പൊ​ലീ​സ് സൂ​പ്ര​ണ്ട് രാ​ജ​ശേ​ഖ​ർ വെ​ള്ളാ​ട്ടി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്ക​രി​ച്ച് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​കു​മ്പോ​ൾ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ മാ​യാ​പ്പു​രി​യി​ൽ ആ​ക്രി​ക്ക​ട ന​ട​ത്തു​ന്ന മു​ഹ​മ്മ​ദ് ഖാ​ൻ കൂ​ട്ടാ​ളി കി​ഷോ​ർ കു​മാ​റി​​ന്റെ സ​ഹാ​യ​ത്തോ​ടെ ഡ​ൽ​ഹി പൊ​ലീ​സി​ന്റെ ലേ​ല​ത്തി​ൽ​പോ​യ ബൈ​ക്കി​ന്റെ​ രേ​ഖ​ക​ൾ ക​മീ​ഷ​ൻ ഏ​ജ​ന്റ് വ​ഴി ത​ര​പ്പെ​ടു​ത്തി പ്ര​ദീ​പ​ന് വി​ൽ​പ​ന ന​ട​ത്തി​യ വാ​ഹ​ന​ത്തി​ന്റേ​താ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും മാ​ഹി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​ശേ​ഖ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റ് ചെ​യ്ത് ഡ​ൽ​ഹി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം മാ​ഹി​യി​ൽ കൊ​ണ്ടു​വ​ന്നു.ഇ​രു​വ​രെ​യും തി​ങ്ക​ളാ​ഴ്‌​ച മാ​ഹി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് മാ​ഹി പൊ​ലീ​സ് സൂ​പ്ര​ണ്ട് രാ​ജ​ശേ​ഖ​ർ വെ​ള്ളാ​ട്ട് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

എ.​എ​സ്.​ഐ​മാ​രാ​യ കി​ഷോ​ർ കു​മാ​ർ, എം. ​സു​നി​ൽ കു​മാ​ർ, പി.​വി. പ്ര​സാ​ദ്, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ വി​നീ​ഷ് കു​മാ​ർ, പി.​സി. ശ്രീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യ​ത്.

Tags:    
News Summary - Selling vehicles by making fake RC; Four years later, the accused were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.