ഓൺലൈനായി ടവ്വൽ ഓർഡർ ചെയ്ത 70 കാരിക്ക് നഷ്ടമായത് എട്ട് ലക്ഷം രൂപ

മുംബൈ: ഓൺലൈനായി ടവ്വൽ ഓർഡർ ചെയ്ത 70കാരിക്ക് എട്ട് ലക്ഷം രൂപ നഷ്ടമായി. മുംബൈയിലാണ് സംഭവം. മിറാ റോഡ് സ്വദേശിനിയായ സ്ത്രീ 1160 രൂപക്ക് ആറ് ടവ്വലുകളാണ് ഓർഡർ ചെയ്തത്. ഓൺലൈനായി പണമടച്ചപ്പോൾ 1160 രൂപക്ക് പകരം 19005 രൂപയാണ് ഇവരുടെ അക്കൗണ്ടിൽ നിന്നും നഷ്ടമായത്. തുടർന്ന് ബാങ്ക് ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല.

പിന്നാലെ ബാങ്കിൽ നിന്നാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ അജ്ഞാത നമ്പറിൽ നിന്ന് വിളിക്കുകയായിരുന്നു. പണം വീണ്ടെടുക്കാൻ സഹായം വാഗ്ദാനം ചെയ്ത ഇയാൾ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനും നിർദേശിച്ചു.

70കാരി ആപ്പ് ഡൗൺലോഡ് ചെയ്ത ഉടൻ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ പിൻവലിച്ചതായി സന്ദേശം ലഭിച്ചു. തട്ടിപ്പിനിരയായതായി മനസിലായതോടെ വയോധിക പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. എന്നാൽ ഈ സമയം കൊണ്ട് 8.3ലക്ഷം രൂപ പിൻവലിച്ച് കഴിഞ്ഞിരുന്നു.

ഉത്തർപ്രദേശ് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയതെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സൈബർ പൊലീസ് അറിയിച്ചു.  

Tags:    
News Summary - Senior citizen loses Rs 8.3 lakh while shopping for towels online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.