കൊച്ചി: നഗരത്തിൽ മോഷണ പരമ്പര നടത്തിയ അന്തർസംസ്ഥാനക്കാരെ സാഹസികമായി പിടികൂടി കൊച്ചി സിറ്റി പൊലീസ്. കഴിഞ്ഞ ദിവസം രാത്രി ടൗൺ സൗത്ത്, നോർത്ത്, എളമക്കര സ്റ്റേഷനുകളുടെ പരിധിയിലുള്ള വിവിധ സൂപ്പർ മാർക്കറ്റുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശികളായ സംസുജുവ (28), മുക്താറുൽ ഹക്ക് (28) എന്നിവരാണ് അറസ്റ്റിലായത്.
പൂട്ട് കുത്തിത്തുറക്കുന്നതിന് ഉപയോഗിക്കുന്ന ആയുധങ്ങളും കണ്ടെടുത്തു. മോഷണത്തിനുശേഷം പൊലീസിെൻറ ശ്രദ്ധ തെറ്റിച്ച് വിവിധ ലോഡ്ജുകളിൽ മാറിമാറി താമസിക്കുന്നതായിരുന്നു ഇവരുടെ പതിവ്. കഴിഞ്ഞ രാത്രി എറണാകുളം പനമ്പിള്ളി നഗറിലെ നീലഗിരി സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് 6,87,835 രൂപയുടെ മോഷണം, അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപമുള്ള ഗോർമെറ്റ് സൂപ്പർമാർക്കറ്റ് കുത്തിതുറന്ന് മൊബൈൽ ഫോണടക്കം 33,500 രൂപയുടെ മോഷണം എന്നിവ നടത്തിയത് ഇവരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എളമക്കര ഗ്രാൻഡ് ഫ്രഷ് സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ചതും ഇതേ പ്രതികൾ തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.