image for representation purpose only

വെല്ലൂരിൽ യുവതിയുടെ ഹിജാബ്​ അഴിച്ചുമാറ്റിയ ഏഴ്​ പേർ അറസ്റ്റിൽ

ചെ​ന്നൈ: വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ വെ​ല്ലൂ​ർ കോ​ട്ട സ​മു​ച്ച​യ​ത്തി​ൽ സു​ഹൃ​ത്തി​നൊ​പ്പ​മെ​ത്തി​യ യു​വ​തി​യു​ടെ ഹി​ജാ​ബ്​ അ​ഴി​ച്ചു​മാ​റ്റാ​ൻ നി​ർ​ബ​ന്ധി​ച്ച കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​യാ​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ അ​റ​സ്റ്റി​ൽ. കെ. ​സ​ന്തോ​ഷ്(23), സി. ​പ്ര​ശാ​ന്ത്(23), ഇം​റാ​ൻ​പാ​ഷ(24), മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ(21) തു​ട​ങ്ങി​യ​വ​രാ​ണ്​ പ്ര​തി​ക​ൾ. ഇ​വ​ർ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പ്ര​തി​യെ ചൈ​ൽ​ഡ്​ കെ​യ​ർ ഹോ​മി​ലേ​ക്ക്​ മാ​റ്റി.

മാ​ർ​ച്ച്​ 27ന്​ ​ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ്​ സം​ഭ​വം. പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ഹി​ജാ​ബ്​ അ​ഴി​ച്ചു​മാ​റ്റു​ന്ന ദൃ​ശ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. തു​ട​ർ​ന്നാ​ണ് വി​ല്ലേ​ജ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ഓ​ഫി​സ​റു​ടെ പ​രാ​തി​യി​ൻ​മേ​ൽ വെ​ല്ലൂ​ർ നോ​ർ​ത്ത്​ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. സമൂഹ മാധ്യമങ്ങളിൽ വിവാദ വിഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്​ മുന്നറിയിപ്പ്​ നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.