തിരുവനന്തപുരം: മെഡിക്കൽ കോളജിന് സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന പെണ്‍വാണിഭസംഘം പൊലീസ് പിടിയിലായി.
ചാലക്കുഴി റോഡിലെ നിർമല ആശുപത്രിക്ക് സമീപം ഗോകുലം ലോഡ്ജ് വാടകയ്ക്കെടുത്താണ് പെൺവാണിഭം നടത്തിവന്നത്. നടത്തിപ്പുകാരായ മണക്കാട് വാർഡിൽ ആറ്റുകാൽ ദേവീക്ഷേത്രത്തിന് സമീപം ഓട്ടുകാൽവിളാകം വീട്ടിൽ ജലജ (58), കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിന് സമീപം വി.പി തമ്പി റോഡിൽ കൃഷ്ണ മന്ദിരത്തിൽ മനു (36) എന്നിവരുൾപ്പെടെ ഒമ്പതുപേരെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. 28 വയസ്സുള്ള ആസം സ്വദേശിനിയും പിടിയിലായി.
മൂന്നുലക്ഷത്തിമുപ്പത്തിമൂവായിരം രൂപയും ഇവരിൽ നിന്നു പൊലീസ് പിടിച്ചെടുത്തു. ലോഡ്ജ് കേന്ദ്രീകരിച്ച് ഇതരസംസ്ഥാനക്കാർ ഉൾപ്പെടെയുള്ളവർ പെൺവാണിഭം നടത്തുന്നതായി മെഡിക്കൽ കോളജ് എസ്.എച്ച്.ഒ പി. ഹരിലാലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലോഡ്ജ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
മെഡിക്കൽ കോളജ് എസ്.എച്ച്.ഒ പി. ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, പ്രിയ, വിജയബാബു, സജു, എ.എസ്.ഐമാരായ ശ്രീകുമാർ, ബിജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.