സ്പായുടെ മറവിൽ പെൺവാണിഭം; മുംബൈയിൽ സെക്സ് റാക്കറ്റ് സംഘം അറസ്റ്റിൽ

മുംബൈ: മുംബൈയിൽ സ്പായുടെ മറവിൽ പെൺവാണിഭം നടത്തുന്ന സെക്സ് റാക്കറ്റ് സംഘം പിടിയിൽ. അന്ധേരി വെസ്റ്റിലെ റിവൈവൽ വെൽനസ് സ്പായിലാണ് മുംബൈ പൊലീസിന്റെ സോഷ്യൽ സർവീസ് ​​​ബ്രാഞ്ച് പരിശോധന നടത്തിയത്.

ഇവിടെ നിന്ന് ഒമ്പത് പെൺകുട്ടികളെയും രക്ഷപ്പെടുത്തി. ഇവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. സ്പാ മാനേജർ ചന്ദ്രകാന്ത് നികമിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യ പ്രതിയായ സ്പായുടെ മാനേജർ അതുൽ ധിവാർ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

രക്ഷപ്പെടുത്തിയ ഒമ്പത് പെൺകുട്ടികളിൽ നാലു പേർ മണിപ്പൂരികളാണ്. രണ്ടുപേർ മിസോറമിൽ നിന്നും ഒരാൾ മേഘാലയിൽ നിന്നും മറ്റ് രണ്ട്പേർ പശ്ചിമബംഗാളിലും യു.പിയിലും ഉള്ളവരാണ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.


Tags:    
News Summary - Sex racket disguised as spa busted in Mumbai, 9 girls rescued, one arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.