ഹ​രി​ദാ​സ്

പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 26 വർഷം കഠിന തടവ്

ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​മ്പ​തു വ​യ​സു​കാ​രി​ക്കെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ​ക്ക് 26 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. ഇ​രി​ങ്ങാ​ല​ക്കു​ട അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് വി​വീ​ജ സേ​തു​മോ​ഹ​ൻ ആ​ണ് വി​ധി പ്ര​സ്‌​താ​വി​ച്ച​ത്.

2013 ജൂ​ണി​നും 2014 ജ​നു​വ​രി​ക്കു​മി​ട​യി​ലു​ള്ള പ​ല ദി​വ​സ​ങ്ങ​ളി​ൽ അ​തി​ജീ​വി​ത​യു​ടെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്‌​തു​വെ​ന്നാ​രോ​പി​ച്ച് പു​തു​ക്കാ​ട് പൊ​ലീ​സ് ചാ​ർ​ജ് ചെ​യ്ത് കേ​സി​ൽ പ്ര​തി​യാ​യ ചെ​ങ്ങാ​ലൂ​ർ സ്വ​ദേ​ശി മൂ​ക്കു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഹ​രി​ദാ​സി​നാ​ണ് (61) കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് 21 സാ​ക്ഷി​ക​ളെ​യും 25 രേ​ഖ​ക​ളും 10 തൊ​ണ്ടി​വ​സ്തു‌​ക്ക​ളും തെ​ളി​വു​ക​ളാ​യി ഹാ​ജ​രാ​ക്കി​യി​രു​ന്നു. പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം 20 വ​ർ​ഷം ക​ഠി​ന ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും പി​ഴ​യൊ​ടു​ക്കാ​തി​രു​ന്നാ​ൽ ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വി​നും ആ​റ് വ​ർ​ഷം ക​ഠി​ന ത​ട​വി​നും അ​മ്പ​തി​നാ​യി​രം രൂ​പ പി​ഴ​യും പി​ഴ​യൊ​ടു​ക്കാ​തി​രു​ന്നാ​ൽ ആ​റ് മാ​സം ക​ഠി​ന ത​ട​വി​നു​മാ​ണ് ശി​ക്ഷി​ച്ച​ത്.

പ്ര​തി​യെ തൃ​ശൂ​ർ ജി​ല്ല ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. പി​ഴ സം​ഖ്യ ഈ​ടാ​ക്കി​യാ​ൽ അ​ത് പെ​ൺ​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​നും ഉ​ത്ത​ര​വി​ലു​ണ്ട്.

Tags:    
News Summary - Sexual assault on a girl; 26 years rigorous imprisonment for the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.