കൊച്ചി: വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയ മേക്കപ്പ്മാനെതിരെ യുവതികളുടെ പരാതിയിൽ കേസെടുത്തു. എറണാകുളം ചളിക്കവട്ടത്തെ ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോ ഉടമ കാക്കനാട് സ്വദേശി അനീസ് അൻസാരിക്കെതിരെയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്.
കേരളത്തിന് പുറത്ത് താമസിക്കുന്ന മൂന്ന് യുവതികളാണ് സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജുവിന് പരാതി നൽകിയത്. സ്റ്റുഡിയോയിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഒരാഴ്ച മുമ്പ് യുവതികൾ ഇയാൾക്കെതിരെ സമൂഹമാധ്യമത്തിൽ മീ ടൂ പോസ്റ്റ് ഇട്ടിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഉടനെ സ്വമേധയ അന്വേഷണം. നാഗരാജു പറഞ്ഞു. പോസ്റ്റുവന്നതോടെ ഇയാൾ ദുബൈലേക്ക് കടന്നതായി സംശയിക്കുന്നുണ്ട്. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ ഓഫാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.