ലൈംഗികാതിക്രമം: മേക്കപ്പ്മാൻ വിദേശത്തേക്ക് കടന്നു, പ്രതിക്കെതിരെ ഒരു പരാതി

കൊ​ച്ചി: വി​വാ​ഹ മേ​ക്ക​പ്പി​നി​ടെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ മേ​ക്ക​പ്പ്മാ​നെ​തി​രെ ഒരു യുവതി കൂടി പരാതി നൽകി. പൊലീസ് പരാതി പരിശോധിച്ചു വരികയാണെന്ന് റിപ്പോർട്ട്.

അതേസമയം, എ​റ​ണാ​കു​ളം ച​ളി​ക്ക​വ​ട്ട​ത്തെ ബ്രൈ​ഡ​ൽ മേ​ക്ക​പ്പ്‌ സ്‌​റ്റു​ഡി​യോ ഉ​ട​മ കാ​ക്ക​നാ​ട്‌ സ്വ​ദേ​ശി അ​നീ​സ്‌ അ​ൻ​സാ​രി വിദേശത്തേക്ക് കടന്നതായി സൂചന. സ്‌​റ്റു​ഡി​യോ​യി​ൽ വെ​ച്ച്‌ പീ​ഡി​പ്പി​ച്ചെ​ന്ന് വെളിപ്പെടുത്തി ഒ​രാ​ഴ്ച മു​മ്പ് യു​വ​തി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ മീ ​ടൂ പോ​സ്റ്റ് ഇ​ട്ടി​രു​ന്നു. ഇതിന് പിന്നാലെയാണ് പ്രതി ദു​ബൈ​യിലേ​ക്ക് ക​ട​ന്ന​തെന്ന് സം​ശ​യി​ക്കു​ന്നു​.

വി​വാ​ഹ മേ​ക്ക​പ്പി​നി​ടെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ മേ​ക്ക​പ്പ്മാ​നെ​തി​രെ യു​വ​തി​ക​ളു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തിട്ടുണ്ട്. കേ​ര​ള​ത്തി​ന് പു​റ​ത്ത് താ​മ​സി​ക്കു​ന്ന മൂ​ന്ന് യു​വ​തി​ക​ളാ​ണ് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു​വി​ന് പ​രാ​തി ന​ൽ​കി​യ​ത്.

വിവാഹത്തിന് ഒരാഴ്ച മുമ്പ് സ്റ്റുഡിയോയിൽ എത്തിയപ്പോൾ പ്രതി വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും അപമര്യാദയോടെ പെരുമാറുകയും ചെയ്തെന്നാണ് അനുഭവം പങ്കുവെച്ച ആദ്യ യുവതിയുടെ പരാതി. ഇതോടെ മേക്കപ്പ് ചെയ്യുന്നത് നിർത്താൻ ആവശ്യപ്പെട്ടെന്നും ബുക്കിങ് റദ്ദാക്കിയെന്നും മേക്കപ്പ്മാന്‍റെ പ്രവൃത്തി കടുത്ത മാനസികപ്രശ്നങ്ങൾക്ക് വഴിവെച്ചെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ആദ്യം പരാതി നൽകിയ യുവതി മറ്റ് യുവതികൾ നേരിട്ട അനുഭവങ്ങൾ കൂടി സ്വന്തം സ​മൂ​ഹ​മാ​ധ്യ​മത്തിൽ പോസ്റ്റ് ചെയ്തിരുന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ മീ ​ടൂ പോ​സ്റ്റ് ഇ​ട്ട​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഉ​ട​നെ സ്വ​മേ​ധ​യ അ​ന്വേ​ഷ​ണം ആരംഭിച്ചതായി സി.​എ​ച്ച്. നാ​ഗ​രാ​ജു പറഞ്ഞു. പ്രതിയുടെ മൊ​ബൈ​ൽ ഫോ​ൺ ഓ​ഫാ​ണെ​ന്നും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെന്നും കമീഷണർ വ്യക്തമാക്കി.

Tags:    
News Summary - Sexual harassment: Makeupman goes abroad, one more complaint against the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.