കൊച്ചി: മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിക്കാൻ ഇടപെട്ടു എന്ന് സ്വപ്ന ആരോപിക്കുന്ന ഷാജ് കിരൺ ചോദ്യം ചെയ്യലിന് എൻഫോഴ്സ്മെന്റ് ഡയറക്ടർക്ക് മുന്നിൽ ഹാജരായി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇ.ഡിക്ക് കൈമാറിയതായി ഷാജ് കിരൺ പറഞ്ഞു.
ക്രൈംബ്രാഞ്ചിനോട് പറഞ്ഞത് ഇ.ഡിയോടും പറഞ്ഞു. തന്റെ ഫോൺ ക്രൈംബ്രാഞ്ചിന് കൈമാറിയതായും ഷാജ് കിരൺ പറഞ്ഞു. സ്വപ്നക്ക് എന്തുവേണമെങ്കിലും പറയാമല്ലോ എന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഷാജ് കിരൺ പറഞ്ഞു. സുഹൃത്തായ ഇബ്രായിക്ക് ഒപ്പമാണ് ഷാജ് കിരൺ എത്തിയത്. ഫോണിൽ വിളിച്ച് ഇ.ഡി ആവശ്യപ്പെട്ട പ്രകാരമാണ് ചോദ്യം ചെയ്യലിന് എത്തിയതെന്ന് ഇബ്രായി പറഞ്ഞു.
ഇബ്രായിക്ക് എല്ലാം അറിയാമെന്ന് ഷാജ് കിരൺ നേരത്തേ പറഞ്ഞിരുന്നു. സംഭവവുമായി ബന്ധമുണ്ടെന്ന് സ്വപ്നയും ഷാജ് കിരണും വെളിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകർ എന്നിവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി നിര്‍ണായക നീക്കങ്ങളിലേക്ക് കടക്കവേയാണ് സ്വപ്ന-ഷാജ് കിരണ്‍ വിവാദം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.