നിരവധി കേസിലെ പ്രതി ശുപ്പാണ്ടി അനീഷ് അറസ്റ്റിൽ

കല്ലമ്പലം: നിരവധി ക്രിമിനൽ കേസിലെ പ്രതി കവർച്ചക്കേസിൽ അറസ്റ്റിൽ. കടമ്പാട്ടുകോണം എതുക്കാട് കോലിയക്കോട് വീട്ടിൽ ശുപ്പാണ്ടി അനീഷ് എന്ന അനീഷിനെയാണ്​ ( 33 ) കല്ലമ്പലം പൊലീസ് അറസ്​റ്റ്​ ചെയ്തത്​. കല്ലമ്പലം മുള്ളറംകോട് ഗണപതി ക്ഷേത്രത്തിനടുത്തു കച്ചവടം ചെയ്​തിരുന്ന 62കാരനിൽ നിന്ന്​ സിഗററ്റ്​ വാങ്ങിയ ശേഷം കമ്പുകൊണ്ടടിക്കുകയും പോക്കറ്റിൽ നിന്നും 6000 കവരുകയും ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കല്ലമ്പലം ​പൊലീസ് സ്റ്റേഷനിലും മറ്റു ജില്ലകളിലെ വിവിധ പോലീസ് സ്​റ്റേഷനുകളിലും നിരവധി അടിപിടി, കവർച്ച കേസുകളിൽ പ്രതിയായ അനീഷിനെ കല്ലമ്പലം പോലീസ് സ്റ്റേഷനിലെ കെ.ഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ആളാണ്.

കവർച്ച നടത്തിയ ശേഷം കടന്നുകളഞ്ഞ പ്രതിയെ വർക്കല ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ കല്ലമ്പലം സ്റ്റേഷൻ ഇൻസ്പെക്ടർ ഐ.ഫിറോസ്​, നേതൃത്വത്തിൽ കല്ലമ്പലം എസ്​.ഐ.വി.ഗംഗാപ്രസാദ്, എ.എസ്.ഐമാരായ സുനിൽ,സുരേഷ്,സിവിൽ പൊലീസ് ഓഫീസർമാരായ സുലാൽ ബിജു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ്​ ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Tags:    
News Summary - Shupandi Aneesh arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.