മട്ടാഞ്ചേരി: മാരക ലഹരി മരുന്നുമായി ആറ് യുവാക്കൾ പിടിയിലായി. ചുള്ളിക്കൽ ഓടമ്പിള്ളി വീട്ടിൽ റിഷാദ് (22), തോപ്പുംപടി നോർത്ത് മൂലങ്കുഴി കപ്പലടിക്കൽ വീട്ടിൽ ബെൻസൻ (21), അരൂർ കൈതവളപ്പിൽ വീട്ടിൽ സിജാസ് (28), ഫോർട്ട്കൊച്ചി പെരുമാലി വീട്ടിൽ മാത്യൂ മാനുവൽ (21), ഫോർട്ട്കൊച്ചി പുളിക്കൽ വീട്ടിൽ എറിക് ഫ്രെഡി (22), ഫോർട്ട്കൊച്ചി സൗത്ത് താമരപ്പറമ്പിൽ വിഷ്ണു(24) എന്നിവരെയാണ് മട്ടാഞ്ചേരി അസി. പൊലീസ് കമീഷ്ണർ വി.ജി. രവീന്ദ്രനാഥിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
നസ്രത്ത് സ്റ്റാച്യൂ കവലയിൽനിന്ന് അറസ്റ്റ് ചെയ്ത ബെൻസൻ ഉൾപ്പെടെയുള്ള നാലുപേരിൽനിന്നാണ് എറിക് ഫ്രെഡി, വിഷ്ണു എന്നിവരിലേക്ക് അന്വേഷണമെത്തിയതും പിടികൂടിയതും. പ്രതികളിൽനിന്ന് 2.23 ഗ്രാം എം.ഡി.എം.എ,16 എൽ.എസ്.ഡി സ്റ്റാമ്പ്, 65 ഗ്രാം ഹഷീഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.
എറിക് ഫ്രെഡി ഒന്നാം വർഷ എൽഎൽ.ബി ബിരുദ വിദ്യാർഥിയാണ്. ഡാർക്ക് വെബ് എന്ന ഓൺലൈൻ സൈറ്റ് വഴിയും ബംഗളൂരുവിൽ പഠിക്കുന്ന പ്രതിയായ മാത്യു മാനുവൽ വഴിയാണ് പ്രതികൾ ലഹരിമരുന്ന് വാങ്ങി കോളജുകളിലും യുവാക്കൾക്കിടയിലും വിൽപന നടത്തിവന്നിരുന്നത്.
ലഹരി വിൽപന വഴി ലഭിക്കുന്ന പണം ഇവർ ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്.ഒളിവിൽ കഴിയുന്ന ഫോർട്ട്കൊച്ചി സ്വദേശിക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.ഇൻസ്പെക്ടർ മനു വി.നായർ, മട്ടാഞ്ചേരി എസ്.ഐ രൂപേഷ്, അസി. പൊലീസ് കമീഷ്ണറുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങൾ, ഡാൻസാഫ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.