മുംബൈ: 60 കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി 40കാരിയായ സിംബാബ്വെ യുവതി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി. ഹെറോയിൻ, മെത്താംഫെറ്റാമൈൻ എന്നിവയുമായാണ് യുവതി കസ്റ്റംസിന്റെ പിടിയിലായത്.
ദരിദ്ര കുടുംബപശ്ചാത്തലമുള്ള യുവതി അർബുദ ബാധിത കൂടിയാണ്. ചികിത്സ ചെലവ് വഹിക്കാമെന്ന് വാഗ്ദാനം നൽകിയാണ് മയക്കുമരുന്ന് കടത്ത് സംഘം യുവതിയെ വലയിലാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. ട്രോളി ബാഗിനുള്ളിലും എക്‌സിക്യൂട്ടീവ് ബാഗിലും രണ്ട് ഫയൽ ഫോൾഡറുകളിലും തന്ത്രപരമായി ഒളിപ്പിച്ചായിരുന്നു ലഹരികടത്തെന്ന് കസ്റ്റംസ് അറിയിച്ചു.
പ്രതിയായ റോസി മെഡിക്കൽ വിസയിലാണ് ഹരാരെയിൽ നിന്ന് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 7,006 ഗ്രാം ഹെറോയിനും 1480 ഗ്രാം മെത്താംഫെറ്റാമൈനുമാണ് കണ്ടുകെട്ടിയത്. ഇവക്ക് മാർക്കറ്റിൽ ഏകദേശം 59,40,20,000 രൂപ വിലവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.