സിജു

പിതാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ മകൻ അറസ്​റ്റിൽ

കോതമംഗലം: പിതാവിനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്​റ്റിൽ. ഉപ്പുകണ്ടം പറപ്പാട്ടുകുടി വീട്ടിൽ സിജുവിനെയാണ്​ (41) കോട്ടപ്പടി പൊലീസ് അറസ്​റ്റ്​ ചെയ്തത്.

വീട്ടിലെ ഹാളിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പിതാവ് ഗോപാലനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. പരിക്കേറ്റ ഗോപാലൻ ചികിത്സയിലാണ്.

മദ്യപിച്ച് വീട്ടിൽ സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണ് സിജു. കോട്ടപ്പടി ഇൻസ്പെക്ടർ എം. ശ്രീകുമാർ, സബ്​ ഇൻസ്പെക്ടർ കെ.കെ. അനിൽ, എ.എസ്.ഐ ഷിബു മാത്യു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Tags:    
News Summary - Son arrested for trying to kill father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.