ലഖ്നോ: ഉത്തർപ്രദേശിൽ 17കാരിയെ അഞ്ചുവർഷമായി ബലാത്സംഗം ചെയ്ത ഏഴുപേർ അറസ്റ്റിൽ. ലളിത്പൂർ ജില്ലയിൽ ബുൻഡേൽഖണ്ഡ് പ്രദേശത്താണ് സംഭവം. പെൺകുട്ടിയുടെ പിതാവും അമ്മാവനും അറസ്റ്റിലായവരിൽ ഉൾപ്പെടും. കൂടാെത സമാജ്വാദി പാർട്ടി, ബഹുജൻ സമാജ്വാദി പാർട്ടി എന്നിവയുടെ ജില്ല പ്രസിഡന്‍റുമാരും അറസ്റ്റിലായിട്ടുണ്ട്.
ഒക്ടോബർ 12ന് പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ബലാത്സംഗം ചെയ്ത 28 പേരെക്കുറിച്ച് പൊലീസിൽ വെളിപ്പെടുത്തുകയായിരുന്നു. ഇതിൽ 25 പേരെ അറിയാെമന്നും മൂന്നുപേരെ പരിചയമില്ലെന്നും പെൺകുട്ടി അറിയിച്ചു. പിതാവിനെയും അമ്മാവനെയും കൂടാതെ രാഷ്ട്രീയ നേതാക്കൾ, ബന്ധുക്കൾ, അയൽവാസികൾ തുടങ്ങിയവരുടെ പേരുകളാണ് പെൺകുട്ടി വെളിപ്പെടുത്തിയത്.
പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. പെൺകുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്തുകയും ചെയ്തു.
കേസിൽ ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് കഴിഞ്ഞ അഞ്ചുവർഷമായി പ്രതികൾ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പറഞ്ഞതായി ലലിത്പൂർ സൂപ്രണ്ട് നികിൽ പതക്ക് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് എസ്.പി, ബി.എസ്.പി ജില്ല പ്രസിഡന്‍റുമാരായ തിലക് യാദവ്, ദീപക് അഹിർവാർ എന്നിവരെ ഒരു ഹോട്ടലിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ എൻജിനീയർ മഹേന്ദ്ര ദുബെയെയും ഹോട്ടലിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടി ആറാം ക്ലാസിൽ പഠിപ്പിക്കുേമ്പാൾ പിതാവ് നിർബന്ധിച്ച് അശ്ലീല വിഡിയോ കാണിച്ചുനൽകുകയും ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ വിവിധ ഹോട്ടലുകളിൽ കൂട്ടിക്കൊണ്ടുപോകുകയും നിരവധിപേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിതാവിന്‍റെ ഭീഷണിയെ തുടർന്നാണ് പരാതി നൽകാൻ വൈകിയതെന്നും പെൺകുട്ടി പറഞ്ഞു.
ഒക്ടോബർ 12ന് പെൺകുട്ടിയും മാതാവും ലളിത്പുർ സ്റ്റേഷനിെലത്തി 28 പേർക്കെതിരെ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ കൂടാതെ 10 വയസായ മകനെയും പിതാവ് ലൈംഗികമായി ഉപദ്രവിച്ചതായി മാതാവ് പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.