തൃശൂര്‍: യുവാവിനെ ഭീഷണിപ്പെടുത്തി മുദ്രപത്രവും ലാപ്ടോപ്പും പണവും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ശ്രീകുമാറാണ് (കണ്ണൻ-35) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 11ന് തൃശൂര്‍-മണ്ണുത്തി ബൈപാസിലെ ബിഷപ് ഹൗസിന് മുന്‍വശത്തെ റോഡരികിലാണ് സംഭവം.
കേസിലെ പ്രതികളായ തൃശൂര്‍ സ്വദേശി അജ്മല്‍, തിരുവനന്തപുരം സ്വദേശി ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കരാര്‍ തയാറാക്കുന്നതിനായി മണ്ണുത്തിയിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെ പരാതിക്കാരനായ അരിയന്നൂര്‍ സ്വദേശിയായ എന്‍.കെ. സിദ്ദിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കത്തി വീശി ഇയാളുടെ കൈയിലെ രണ്ട് മുദ്രപത്രങ്ങളും 38,000 രൂപ വിലവരുന്ന ലാപ്ടോപ്പും 28,000 രൂപയും തട്ടിയെടുത്തു. സിദ്ദി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ നെടുമങ്ങാട്, പേരൂര്‍ക്കട പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. ഈസ്റ്റ് ഇൻസ്പെക്ടർ പി. ലാൽ കുമാർ, സബ് ഇൻസ്പെക്ടർ എ. ജോർജ് മാത്യു, എസ്.സി.പി.ഒ എൻ. ഭരതനുണ്ണി, സി.പി.ഒ പി. ഹരീഷ്, വി.ബി. ദീപക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.