നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റിൽ

കടയ്ക്കൽ: തെക്കൻ കേരളത്തിൽ ഒട്ടേറെ മോഷണക്കേസിലെ പ്രതി അറസ്റ്റിൽ. അടൂർ കള്ളിക്കോട് സ്വദേശി തുളസീധരൻ (45) ആണ് കടയ്ക്കൽ പൊലീസിന്‍റെ പിടിയിലായത്. മോഷണക്കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് ഒന്നര മാസം മുമ്പ് പുറത്തിറങ്ങിയ ഇയാൾ നിലമേലിന് സമീപം വാടകവീട്ടിൽ താമസിച്ച് വീണ്ടും മോഷണം നടത്തുകയായിരുന്നു.

ഓട്ടോയിൽ പകൽ സമയത്ത് വീടുകളുടെ പരിസരം നോക്കിവെക്കുകയും രാത്രി ഓട്ടോയിൽ എത്തി മോഷണം നടത്തുകയുമാണ് പതിവ്. കഴിഞ്ഞ ദിവസം കടയ്ക്കൽ പുല്ലുപണ അനുരാഗത്തിൽ സുധീന്ദ്രന്റെ വീട്ടിലെ പുകപ്പുരയിൽ നിന്നും റബർ ഷീറ്റുകളും ഒട്ടുകറയും മോഷ്ടിച്ചു. നിരീക്ഷണ കാമറയും നശിപ്പിച്ചു. തുളസീധരനെ പുത്തൂർ ഭരണിക്കാവ് സിനിമ പറമ്പിൽ നിന്നാണ് അറസ്റ്റ്ചെയ്തത്.

പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാൾക്കെതിരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ഇരുപതോളം കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Suspect arrested in several theft cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.