മുംബൈയിൽ 9.4 ലക്ഷം രൂപ വിലമതിക്കുന്ന കള്ളനാണയങ്ങൾ പിടികൂടി

മുംബൈ: മുംബൈയിൽ യുവാവിന്‍റെ കാറിൽ നിന്ന് 9.4 ലക്ഷം രൂപയുടെ കള്ളനാണയങ്ങൾ പിടികൂടി. മഹാരാഷ്ട്രയിലെ മലാഡ് സ്വദേശി ജിഗ്നേഷ് ഗാലയുടെ കാറിൽ നിന്നാണ് നാണയങ്ങൾ പിടികൂടിയത്.

ഡൽഹി, മുംബൈ പൊലീസ് സംയുക്തമായി നടത്തിയ ഓപറേഷനിലാണ് കാറിൽ നിന്ന് നാണയങ്ങൾ കണ്ടെത്തിയത്. നാണയങ്ങൾ വ്യാജമെന്ന് ഉറപ്പ് വരുത്തുന്നതിനായി പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വഷണത്തിൽ കള്ളനോട്ട് കേസിൽ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘത്തിൽ പെട്ട ഒരാൾ മലാഡിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സംഘം മുംബൈ പൊലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യൻ കറൻസി നാണയങ്ങൾ വാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും താൻ പങ്കാളിയാണെന്ന് ചോദ്യം ചെയ്യലിൽ ജിഗ്നേഷ് ഗാല വെളിപ്പെടുത്തി.

Tags:    
News Summary - Suspected Counterfeit Coins Worth ₹ 9.4 Lakh Seized In Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.