ശ്രീകണ്ഠപുരം: ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്ലസ്വണ് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തിൽ ഒമ്പതുപേരെ സ്കൂൾ സസ്പെൻഡ് ചെയ്തു. നിലവിൽ എട്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ, കൂടുതൽ വിദ്യാർഥികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും നടപടിയുണ്ടാവുമെന്നും പൊലീസ് സൂചന നൽകി.
പ്ലസ് വണ്‍ വിദ്യാര്‍ഥി ബ്ലാത്തൂര്‍ സ്വദേശി മുഹമ്മദ് സഹലിനെ മര്‍ദിച്ചതിന് പ്ലസ് ടു വിദ്യാര്‍ഥികളായ ഷക്കീല്‍, ഷഹബാസ്, മറ്റ് കണ്ടാലറിയാവുന്ന ആറുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മർദനത്തിനാണ് കേസ്, റാഗിങ്ങിന് കേസെടുത്തിട്ടില്ല. റാഗിങ് നടന്നുവെന്ന പരാതി പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. വിദ്യാര്‍ഥിയുടെ പരാതിയില്‍ മര്ദനമേറ്റുവെന്നുമാത്രമാണ് പറയുന്നത്.
സ്കൂളില്‍നിന്ന് പരാതി നല്‍കിയിട്ടുമില്ല. പൊലീസ് കേസെടുത്ത എട്ട് വിദ്യാര്‍ഥികൾ ഉൾപ്പെടെ ഒമ്പതുപേരെ ഒരാഴ്ചത്തേക്കാണ് സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് അടിയന്തര പി.ടി.എ എക്സി.യോഗം ചേർന്ന് കാര്യങ്ങൾ ചർച്ചചെയ്ത് നടപടി രക്ഷിതാക്കളെ അറിയിച്ചു. കഴിഞ്ഞ 10 ന് ഉച്ചകഴിഞ്ഞാണ് മുഹമ്മദ് സഹലിനെ സംഘം ചേർന്ന് ക്രൂരമായി ആക്രമിച്ചത്
സഹലിന് ചെവിക്ക് പരിക്കേറ്റ് കേൾവി ശക്തി കുറഞ്ഞു. സഹലിനെ വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യം നവ മാധ്യമങ്ങളിലൂടെ ആക്രമികൾതന്നെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മുടി നീട്ടിവളർത്തിയതിനും ഷർട്ടിന്റെ കുടുക്ക് മുഴുവൻ ഇട്ടതിനും ഷൂ ധരിച്ചതിനുമായിരുന്നു മർദനമെന്നാണ് സഹലിന്റെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.