കട്ടപ്പന: പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ നഗ്നദൃശ്യം സോഷ്യൽ മീഡിയവഴി കൈക്കലാക്കിയ സംഭവത്തില്‍ യുവാവിനെതിരെ ഉപ്പുതറ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സഹപാഠിയുടെ സുഹൃത്താണ് യുവാവ്.
മാതാവിന്റെ ഫോണില്‍ ഓണ്‍ലൈൻ പഠനം നടത്തിയിരുന്ന പെണ്‍കുട്ടി സോഷ്യല്‍ മീഡിയ വഴിയാണ് പ്രതിയുമായി അടുത്തത്. തുടര്‍ന്ന് ഇയാള്‍ നിര്‍ബന്ധിച്ച് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ വാട്സ്ആപ്പിലൂടെ കൈവശപ്പെടുത്തി.
പെൺകുട്ടി ഫോണ്‍ ദുരുപയോഗം ചെയ്യുന്നതായി മാതാപിതാക്കൾക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം പുറത്തായതോടെ പ്രതി ഒളിവില്‍ പോയി. ദൃശ്യങ്ങള്‍ പ്രതി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ചുവരുകയാണ്. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും ഉപ്പുതറ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.